Saturday, May 25, 2019

ഒരു തലകറക്കത്തിന്റെ കഥ
(യഥാർത്ഥത്തിൽ സംഭവിച്ചത്)

ഒരു 35 വയസ്സുള്ള യുവാവ് ഭാര്യയോടും 7  വയസ്സുള്ള കുട്ടിയോടുമൊപ്പം എന്റെ അടുത്തു വന്നിരുന്നു. യൂസഫ് എന്നയാളെ തത്കാലം വിളിക്കാം. പത്തു മിനുട്ടിനുള്ളിൽ അദ്ദേഹത്തിന്റെ ഇയർ ബാലൻസ് പ്രശ്‍നം മാറ്റുവാനും എനിക്ക് കഴിഞ്ഞു.
അദ്ദേഹത്തിന്റെ ചരിത്രം ഇങ്ങനെ. രണ്ടര വര്ഷം മുൻപ് വർക്ക് ഷാപ്പിൽ ജോലിക്കു പോയിരുന്നു. സാമ്പത്തികമായി വളരെ പിന്നിൽ നിൽക്കുന്ന കുടുംബം. കുറെ പൈസ കടം വാങ്ങി വിസ സംഘടിപ്പിച്ചു ഗൾഫിൽ പോയി. അറബിയുടെ വീട്ടിൽ അടുക്കളയിലാണ് ജോലി കിട്ടിയത്. അടുത്തദിവസം തന്നെ അടുക്കളയിൽ തല കറങ്ങി വീണു. അറബിയുടെ കുറെ പാത്രങ്ങളും മറ്റും തകർന്നു. അറബി യൂസഫിനെ നാട്ടിലേക്ക് തിരിച്ചയച്ചു. തലകറക്കം കാരണം ജോലിക്കു പോകാനും കഴിയുന്നില്ല. അന്ന് തൊട്ടുള്ള ചികിതസയാണ്. ഒരു കുറവുമില്ല. ചികത്സാ ചെലവിനായി വീട് വിറ്റു. വാടക വീട്ടിൽ താമസിക്കുന്നു. ആറു മാസം മുൻപ് പ്രശസ്തമായ ഒരു സർക്കാർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ്‌ ചെയ്തു പത്തു ദിവസം കിടന്നു. പത്തു ദിവസത്തിന് ശേഷം ഡോക്ടർമാർ പറഞ്ഞു. "താങ്കൾക്ക് അസുഖമൊന്നുമില്ല. വെറും തോന്നലാണ്." അതിനു മാനസിക രോഗ വിദഗ്ധന്റെ ചികിത്സാ ആരംഭിച്ചു. ആറ് മാസമായി ആ ചികിതസയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് യൂസഫ് എന്റെ അടുത്ത് വന്നത്. രണ്ടര വർഷം മുൻപ് തന്നെ വന്നിരുന്നെങ്കിൽ അന്ന് തന്നെ എനിക്ക് രോഗം മാറ്റാൻ കഴിയുമായിരുന്നു.
അതുകൊണ്ടാണ് ഇതിവിടെ കുറിക്കുന്നത്.

Sunday, January 27, 2019

ഡോക്ടറുടെ എഴുത്തുമായി വരുന്ന എല്ലാ ഇയർ ബാലൻസ് രോഗികൾക്കും മരുന്നില്ലാതെ ഉള്ള ചികിത്സ പൂർണമായും സൗജന്യമായിരിക്കും. ഈ വിവരം കഴിയുന്നത്ര ഷെയർ ചെയ്യുക.
Every professionals from the medical fraternity of every system of medicine are requested to direct patients of BPPV (Ear balance), who can not be cured by them,  to me so that I will try to relieve their Ear balance problem, totally free of any expense. 
എട്ടു കൊല്ലമായി തലകറക്കമുള്ള രോഗി, എഴുപത്തി അഞ്ചു വയസ്സുള്ള സ്ത്രീ,  ചികിത്സകൾ പലതും ചെയ്തു. എല്ലാ സ്കാനിങ്ങും കഴിഞ്ഞു. തലകറക്കം മാറുന്നില്ല. മാറില്ലെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ ദിവസം രാത്രി എന്നെ കാണാൻ വന്നിരുന്നു. ദൈവാനുഗ്രഹം കൊണ്ട് പത്തു മിനിറ്റിനകം തലകറക്കം പൂർണമായി മാറ്റാൻ കഴിഞ്ഞു. മാറി എന്നെനിക്കു ബോദ്ധ്യവുമായി. രോഗിക്ക് ബോദ്ധ്യമാകുന്നില്ല.   തല എല്ലാ പൊസിഷനിലേക്കും തിരിച്ചു നോക്കാൻ പറഞ്ഞു. കറങ്ങുന്നില്ല! മുകളിലേക്ക് നോക്കിയിട്ടും കറങ്ങുന്നില്ല. അപ്പോൾ രോഗി, "സാറേ, തെങ്ങിനു മുകളിലേക്ക്  നോക്കുമ്പോൾ കറങ്ങും." രാത്രി ആയതുകൊണ്ട് പുറത്തു ലൈറ്റ് ഇട്ടുകൊടുത്തു. പോയി തെങ്ങിൽ നോക്കാൻ പറഞ്ഞു. നോക്കിയിട്ടും തല കറങ്ങുന്നില്ല! നോക്കി തിരിച്ചു വന്നപ്പോൾ  തലകറക്കം മാറിഎന്നും മരുന്നൊന്നും വേണ്ടെന്നും വീട്ടിൽ പോകാമെന്നും ഞാൻ പറഞ്ഞു. രോഗി, "ചിലപ്പോൾ പകൽ തെങ്ങേൽ നോക്കിയാൽ വരുമായിരിക്കും!"

Saturday, January 26, 2019

I am doing research on two fields of Medicine.
One is Ear Balance Problem and the other is Bronchial Asthma.
As of now, satisfactory treatment for both of them are not available anywhere.
I have achieved some breakthrough in both the diseases.
Bronchial asthma can be CURED without using Inhaler, rotahaler and steroids. Usually no doctor says that the Bronchial asthma can be cured. They advice patients to use inhaler or rotahaler whenever the disease aggravates.
Ear Balance Problem can be CURED within 15 minutes without use of any medicines.

There were so many amusing anecdotes which which took place while treating these patients. I plan to publish them in this forum.

https://goo.gl/maps/UnrHyqRBmrp

Monday, August 21, 2006

Want suggestions

I am a just retired health personnel (District Medical Officer) in Kerala. Want to do something to improve the health status of the poor in this southern state. Interested in communicating with likeminded people. Solicit suggestions.